Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housing Project

America

പാം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ര്‍​മ്മ​ദീ​പം ഭ​വ​ന​പ​ദ്ധ​തി: പ​തി​നാ​ലാ​മ​ത് ഭ​വ​നം ത​യാ​റാ​കു​ന്നു

കാ​ല്‍​ഗ​റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ​ള്ളി​ത്തു​റ കൊ​ച്ചു ത്രേ​സ്യ​യ്ക്കും കു​ടും​ബ​ത്തി​നും പാം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ര്‍​മ്മ​ദീ​പം ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന പ​തി​നാ​ലാ​മ​തു വീ​ടി​ന്‍റെ അ​ടി​സ്ഥാ​ന ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ന്ത​ളം എ​ന്‍​എ​സ്എ​സ് പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് ഗ്ലോ​ബ​ല്‍ അ​ലൂ​മി​നി​യാ​യ "പാം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍' അ​വ​രു​ടെ നി​ര്‍​ധ​ന​ര്‍​ക്കാ​യു​ള്ള ഭ​വ​ന​ദാ​ന സ​ഹാ​യ​മാ​യ "ക​ര്‍​മ്മ​ദീ​പം' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 14 -ാമ​ത് ഭ​വ​നം ക്രി​സ്മ​സ് ദി​വ​സ​ത്തി​ന് മു​മ്പാ​യി താ​ക്കോ​ല്‍​ദാ​നം ന​ട​ത്താ​ന്‍ ത​ക്ക​വി​ധ​ത്തി​ല്‍ വീ​ടി​ന്‍റെ പ​ണി ന​ട​ന്നു വ​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും മു​ന്‍ കൗ​ണ്‍​സി​ല​റാ​യ ജെ​റാ​ള്‍​ഡി​ന്‍റെ​യും പാം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, ട്ര​ഷ​റ​ര്‍ അ​ഖി​ല്‍, സ്ഥാ​പ​ക സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ര്‍ വ​ര്‍​ഗീ​സ്, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ തു​ള​സീ​ധ​ര​ന്‍ പി​ള്ള, രാ​ജേ​ഷ് എം. ​പി​ള്ള (ക​ണ്‍​വീ​ന​ര്‍- ക​ര്‍​മ്മ​ദീ​പം), അ​നി​ല്‍ ത​ല​വ​ടി (കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ - ക​ര്‍​മ്മ​ദീ​പം) എ​ന്നി​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

ഭ​വ​ന​ദാ​ന പ​ദ്ധ​തി കൂ​ടാ​തെ "ക​ര്‍​മ്മ പെ​യി​ന്‍ & പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ്', "മാ​സം​തോ​റു​മു​ള്ള റൈ​സ് കി​റ്റ് വി​ത​ര​ണം', "വി​ദ്യാ​നി​ധി', ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ "ക​രു​ത​ല്‍' തു​ട​ങ്ങി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ പാം ​നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു.

 

Latest News

Up